മലയാളി യുവാവ് ഒമാനില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം പരവൂര്‍ പുതുകുളം കൂനയില്‍ സ്വദേശി അഭിലാഷിനെ(28)ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
BY APH1 May 2020 4:48 AM GMT

X
APH1 May 2020 4:48 AM GMT
മസ്‌കറ്റ്: വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളി യുവാവ് ഒമാനില്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷിനെ(28)ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹമിലെ ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
അഭിലാഷിന്റെ വിവാഹം ജൂണില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹ തീയതി നീട്ടി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. നാലുവര്‍ഷമായി ഒമാനില്‍ താമസിക്കുകയാണ്. സഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: സജികുമാര്‍, മാതാവ്: ശാന്തകുമാരി.
Next Story
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില് കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്പ്പനയും; രണ്ടുപേര് അറസ്റ്റില്
25 Jun 2022 4:16 PM GMTഇവര് പുണ്യ ഭൂമിയിലെ മാലാഖമാര്
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില് പുതിയ സര്ക്കാര് രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല് ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്ത്ത സംഭവം: മാളയില്...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT