Gulf

റിയാദില്‍ വാഹനാപകടം: വാഴക്കാട് സ്വദേശി മരിച്ചു

ചീരോത്ത് തറയില്‍ അബ്ദുറഹിമാന്റെ മകന്‍ ജൗഹര്‍ (22) ആണ് മരിച്ചത്.

റിയാദില്‍ വാഹനാപകടം: വാഴക്കാട് സ്വദേശി മരിച്ചു
X

റിയാദ്: സൗദി അറേബ്യയിലെ റിയാദ് പുതിയ അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി മരിച്ചു. ചീരോത്ത് തറയില്‍ അബ്ദുറഹിമാന്റെ മകന്‍ ജൗഹര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. സ്വകാര്യ ബേക്കറി കമ്പനിയിലെ സെയില്‍മാനായി ജോലി ചെയ്യുന്ന ജൗഹര്‍ ഓടിച്ചിരുന്ന ഡയ്‌ന വേന്‍ നിയന്ത്രണം വിട്ട് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. ഡെയ്‌നയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ജൗഹര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. നാലു മാസം മുമ്പാണ് ജൗഹര്‍ പുതിയ വിസയില്‍ ഇവിടെയെത്തിയത്.

ഉമ്മ: ആമിന. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് നേതാക്കളായ റഫീഖ് മഞ്ചേരി, മുനീര്‍ വാഴക്കാട്, ശറഫു പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it