കുവൈത്തില്‍ കൊവിഡ് ബാധിതന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു
കോട്ടയം വെള്ളൂര്‍ സ്വദേശി സുകുമാരന്‍ നായര്‍ (59) ആണ് കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരിക്കെ മരണമടഞ്ഞത്.
![കുവൈത്തില്‍ കൊവിഡ് ബാധിതന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു കുവൈത്തില്‍ കൊവിഡ് ബാധിതന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു](https://www.thejasnews.com/h-upload/2020/12/07/131718-whatsapp-image-2020-12-07-at-85743-pm.jpeg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒരാള്‍ കൊവിഡ് ബാധയെ തുടര്‍ന്നും രണ്ട് പേര്‍ ഹൃദയാഘാതവും മൂലവുമാണ് മരിച്ചത്. കോട്ടയം വെള്ളൂര്‍ സ്വദേശി സുകുമാരന്‍ നായര്‍ (59) ആണ് കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരിക്കെ മരണമടഞ്ഞത്. അല്‍ ഫവാസ് കമ്പനിയിലെ ഇലക്ട്രീഷ്യന്‍ ആയിരുന്നു ഇദ്ദേഹം. ഭാര്യ ഷൈലജ. മക്കള്‍: സുമിത, സുസ്മിത. മൃതദേഹം കൊവിഡ് പ്രോടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.
ഐപിസി പെന്തകോസ്റ്റല്‍ ചര്‍ച് ഓഫ് കുവൈത്ത് സീനിയര്‍ സാഭാംഗം ബ്രദര്‍ പി സി ചാക്കോ (66) അല്‍ റാസി ആശുപത്രിയില്‍ വെച്ച് മരിച്ചു. ചികിത്സയില്‍ ആയിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം. ഭാര്യ സാലി ചാക്കോ. മക്കള്‍: ഫ്രീഡ, ഫെബി. ഇദ്ദേഹത്തിന്റെ മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും.
ആലപ്പുഴ മാവേലിക്കര ഈഴക്കടവ് പുതിയോട്ടുവീട്ടില്‍ സണ്ണി കുരുവിള (49)യാണ് ഇന്ന് മരിച്ച മറ്റൊരു മലയാളി. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ മറിയമ്മയും മകന്‍ ആബിയേലും കുവൈത്തിലും രണ്ട് പെണ്‍മക്കള്‍ നാട്ടിലുമാണ്. മൃതദേഹം കുവൈത്തില്‍ സംസ്‌കരിച്ചു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT