Gulf

2019 മീറ്റര്‍ നീളമുള്ള കുവൈത്ത് ദേശീയ പതാകയുടെ നിര്‍മാണം പുരോഗമിക്കുന്നു

ഫെബ്രുവരി 10ന് രാവിലെ വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ സാന്നിധ്യത്തില്‍ സബ്ഹാനില്‍ പതാക ഉയര്‍ത്തും. പ്രതിരോധമന്ത്രി ഷെയ്ഖ് നാസര്‍ അല്‍ സബാഹ്, ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജര്‍റാഹ് അല്‍സബാഹ് എന്നിവരും ഗിന്നസ്ബുക്ക് വിധികര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിക്കും.

2019 മീറ്റര്‍ നീളമുള്ള കുവൈത്ത് ദേശീയ പതാകയുടെ നിര്‍മാണം പുരോഗമിക്കുന്നു
X

കുവൈത്ത്: മുബാറക് അല്‍കബീര്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 4,000 പേരുടെ പങ്കാളിത്തത്തോടെ 2019 മീറ്റര്‍ നീളത്തില്‍ പണികഴിപ്പിക്കുന്ന പതാകയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഫെബ്രുവരി 10ന് രാവിലെ വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ സാന്നിധ്യത്തില്‍ സബ്ഹാനില്‍ പതാക ഉയര്‍ത്തും.

പ്രതിരോധമന്ത്രി ഷെയ്ഖ് നാസര്‍ അല്‍ സബാഹ്, ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജര്‍റാഹ് അല്‍സബാഹ് എന്നിവരും ഗിന്നസ്ബുക്ക് വിധികര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിക്കും. രാജ്യത്തിന്റെ 58 ാം സ്വാതന്ത്ര്യദിനവും വിമോചനത്തിന്റെ 28ാമത് വര്‍ഷവും അമീര്‍ അധികാരമേറ്റതിന്റെ 13ാം വാര്‍ഷികവും പ്രമാണിച്ചാണ് ഭീമന്‍ ദേശീയ പതാകയൊരുക്കാന്‍ തീരുമാനിച്ചതെന്ന് മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസമേഖല ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ദൈഹാനി പറഞ്ഞു.

Next Story

RELATED STORIES

Share it