സോഷ്യല്‍ ഫോറം ഇടപെടല്‍: കൊവിഡ് ബാധിച്ച് മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ സംസ്ക്കരിച്ചു
കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന് രാധാകൃഷ്ണന് (60) മൃതദേഹം സോഷ്യല്‍ ഫോറം ഇടപെടലിനെ തുടര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ സംസ്ക്കരിച്ചു.
ഹഫര്‍ അല്‍ ബാത്തിന്: കൊവിഡ് ബാധിച്ച് മരിച്ച കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന് രാധാകൃഷ്ണന് (60) മൃതദേഹം സോഷ്യല്‍ ഫോറം ഇടപെടലിനെ തുടര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ സംസ്ക്കരിച്ചു. അസുഖം മൂര്‍ച്ചിച്ചതിനെ തുടന്നു കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം ആശുപത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം വ്യാഴാഴ്ച്ച രാവിലെ പത്തിന് ഹഫര്‍ അല്‍ ബാത്തിനില്‍ സംസ്ക്കരിച്ചു. സംസ്കാര ചടങ്ങില്‍ ഭാര്യ വിജയമ്മ, മക്കള്‍ ചിന്തു കൃഷ്ണന്, നന്ദു കൃഷ്ണന്, മരുമകള്‍ ഷാനി, സഹോദരി ജമീല എന്നിവര്‍ക്കൊപ്പം സുഹൃത്തുക്കളായ ജോഷി, അന്നമ്മ ജോഷി, നിസാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT