Gulf

ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കണം: സോഷ്യല്‍ ഫോറം ദമ്മാം

പിന്നാക്കവിഭാഗത്തിന്റെ സംരക്ഷകരെന്നു പറഞ്ഞു വോട്ടുനേടി വിജയിച്ച പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംഘപരിവാരത്തെ ഭയന്നോ അവരോട് കൂറുപുലര്‍ത്തിയോ മാളത്തിലൊളിച്ചിരിക്കുകയാണ്.

ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കണം: സോഷ്യല്‍ ഫോറം ദമ്മാം
X

ദമ്മാം: ഇന്ത്യയിലെ സംഘപരിവാര ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടയ്ക്കും തല്ലിക്കൊലയ്ക്കുമെതിരേ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യമതേതര ഇന്ത്യയില്‍ സര്‍വ മത ജനവിഭാഗങ്ങളും സാഹോദര്യത്തോടെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍എസ്എസ് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറി. പിന്നെ അവര്‍ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങളെ ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നു. ഭരണകൂടം കരിനിയമങ്ങള്‍ ചാര്‍ത്തി ജനങ്ങളെ വേട്ടയാടിക്കൊണ്ടുമിരിക്കുന്നു.

പിന്നാക്കവിഭാഗത്തിന്റെ സംരക്ഷകരെന്നു പറഞ്ഞു വോട്ടുനേടി വിജയിച്ച പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംഘപരിവാരത്തെ ഭയന്നോ അവരോട് കൂറുപുലര്‍ത്തിയോ മാളത്തിലൊളിച്ചിരിക്കുകയാണ്. ഇരകളെ സഹായിക്കാന്‍ ആരുമില്ലാത്ത ഈ അവസരത്തില്‍ ഇന്ത്യയിലെ 85 ശതമാനം വരുന്ന പിന്നാക്കജനവിഭാഗങ്ങള്‍ സ്വയംസംരക്ഷണത്തിനും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും ദുഷ്ടശക്തികള്‍ക്കെതിരേ പ്രതിരോധരംഗത്ത് വരണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. നാസര്‍ പാലക്കാട്, തൗഫീഖ് ചിറയിന്‍കീഴ് സംസാരിച്ചു.

Next Story

RELATED STORIES

Share it