Latest News

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും
X

കോട്ടയം: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ചേക്കും. കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് ബിജെപിയുടെ നിര്‍ദ്ദേശം. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജോര്‍ജ് കുര്യന്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ജോര്‍ജ് കുര്യനെ രംഗത്തിറക്കുന്നത്. കോട്ടയത്തെ കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. പൂഞ്ഞാറില്‍ പി സി ജോര്‍ജ്, പാലയില്‍ ഷോണ്‍ ജോര്‍ജ് എന്നിവരും ബിജെപിക്കായി മല്‍സരിക്കും.

Next Story

RELATED STORIES

Share it