ഖത്തറില്‍ മൂന്ന് പ്രവാസികള്‍ക്ക് കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 15 ആയി
ഇതുവരെ ഉണ്ടായിരുന്ന കൊറോണ ബാധിതരെല്ലാം ഇറാനില്‍ സന്ദര്‍ശനം നടത്തിയവരായിരുന്നെങ്കില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരും ഖത്തറില്‍തന്നെ തൊഴില്‍ ചെയ്യുന്നവരാണ്.

ദോഹ: ഖത്തറില്‍ മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധയുള്ളതായി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മുന്നുപേരും രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളാണ്. ആദ്യമായാണ് രാജ്യത്തുള്ള വിദേശ തൊഴിലാളികളെ കൊറോണ ബാധിച്ചതായുള്ള സ്ഥിരീകരണം പുറത്തുവരുന്നത്. ഇതോടെ ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം പതിനഞ്ചായി ഉയര്‍ന്നു. ഇതുവരെ ഉണ്ടായിരുന്ന കൊറോണ ബാധിതരെല്ലാം ഇറാനില്‍ സന്ദര്‍ശനം നടത്തിയവരായിരുന്നെങ്കില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരും ഖത്തറില്‍തന്നെ തൊഴില്‍ ചെയ്യുന്നവരാണ്.
ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്കൊപ്പം താമസിച്ചവരെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കി വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തും. വിവിധ ഘട്ടങ്ങളിലായി രോഗം സ്ഥിരീകരിച്ച 12 പേരില്‍ ഒമ്പതുപേര്‍ സ്വദേശികളും രണ്ടുപേര്‍ വൈറസ് ബാധിച്ചവരുടെ വീടികളില്‍ ജോലിചെയ്യുന്ന വിദേശികളുമായിരുന്നു. ഇവരും ഇറാനിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മറ്റൊരു വിദേശിയായ വ്യക്തിയും ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.
ഇറാനിലുള്ള ഖത്തര്‍ പൗരന്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചയുടന്‍ അവരെ പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിക്കുകയായിരുന്നു. അവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ഇറാനില്‍നിന്നും ഗവണ്‍മെന്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഖത്തറിലെത്തിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊതുജനാരോഗ്യമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കൊറോണയ്‌ക്കെതിരേ രാജ്യത്ത് കര്‍ശനമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രോഗികള്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ ഇന്ത്യന്‍ സംഘടനകളാടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബഹുജന പരിപാടികള്‍ കൊറോണയുടെ പശ്ചാതലത്തില്‍ മാറ്റിവയ്ക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എംബസിക്ക് കീഴിലെ സംഘടനകള്‍ക്ക് അധികൃതര്‍ അയച്ചു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT