ഒമാനില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതുവരെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 109 പേര് രോഗമുക്തരാവുകയും ചെയ്തു.
BY RSN11 April 2020 9:18 AM GMT

X
RSN11 April 2020 9:18 AM GMT
മസ്കത്ത്: ഒമാനില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 546 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 109 പേര് രോഗമുക്തരാവുകയും ചെയ്തു.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'മത്രാ' പ്രവിശ്യയിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.'മത്രാ' പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വാദികബീര്‍, ദാര്‍സൈത്, ഹാമാരിയ, റൂവി എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായ വിദേശികളില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും മലയാളികളാണ്. ഈ പ്രവിശ്യയിലുള്ള മൂന്നു ഇന്ത്യന്‍ സ്കൂളുകളിലായി 17,000 വിദ്യാര്‍ഥികളും 1000 ത്തോളം അധ്യാപകരുമുണ്ട്. ഒമാനില്‍ കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ പകുതിയും വിദേശികളാണെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഒമാനില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം ഓരോദിവസം വര്‍ധിക്കുന്നത് ഇന്ത്യക്കാരെ ആശങ്കയിലാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMTപോലിസിനെ വെല്ലുവിളിച്ച് പ്രതി ചേർക്കപ്പെട്ട ആരോഗ്യ മന്ത്രിയുടെ...
25 Jun 2022 8:16 AM GMTബാലുശ്ശേരിയില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിയത് ആസൂത്രിതമായ...
25 Jun 2022 8:07 AM GMT