മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് ഇന്ന് ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് ഇന്ന് ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്. ലോക്ഡൗണ്‍ പ്രദേശമായ മഹബൂലയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
മൂന്നു ദിവസം മുന്‍പ് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് ഇന്ന് വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല.
ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മെഹബൂലയിലെ ക്ലിനിക്കില്‍ വൈദ്യ സഹായം തേടുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സുഹൃത്തുക്കള്‍ക്ക് ജോജോയെ പിന്തുടരാന്‍ കഴിഞ്ഞില്ല.
എന്നാല്‍, ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭാര്യയും ഒരു മകനും ഉണ്ട്. ഇവര്‍ നാട്ടിലാണ്. സെബാസ്റ്റിയന്‍ ജോസഫ് -റോസമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം കുവൈത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT