കുവൈത്തില്‍ കുടുങ്ങിയ മലയാളി വനിതകളെ ശനിയാഴ്ച നാട്ടിലെത്തിക്കും

കുവൈത്ത്: ഗാര്‍ഹിക വിസയില്‍ കുവൈത്തില്‍ എത്തി ദുരിതത്തിലായ മലയാളി വനിതകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായി. വര്‍ക്കല സ്വദേശി സരിത, ചിറയിന്‍കീഴ് സ്വദേശി റെജിമോള്‍ എന്നിവരാണ് കുവൈത്തില്‍ കുടുങ്ങിയത്. ഇരുവരും തങ്ങളുടെ ദുരിത ജീവിതം വിവരിക്കുന്ന വീഡിയോ തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇവരെ കുവൈത്തിലെത്തിച്ച കുമാര്‍ എന്ന ഏജന്റിനെ വിളിച്ചു വരുത്തി സ്‌പോണ്‍സറുമായും അവരുടെ സഹോദരിയുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവരെ നാട്ടിലേക്ക് കയറ്റിയയക്കാന്‍ ധാരണയായത്. ശനിയാഴ്ച ഇരുവരും നാട്ടിലേക്ക് തിരിക്കുമെന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇരകള്‍ക്ക് അപകടമുണ്ടാക്കുമെന്നും രഹസ്യമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും എത്തിച്ച് ഇടപെടുന്നതാവും കൂടുതല്‍ ഫലപ്രദമെന്നും സാമൂഹികപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. കെകെഎംഎ മാഗ്‌നറ്റ് ടീം അംഗം ബഷീര്‍ ഉദിനൂര്‍, ജികെപിഎ കോര്‍ അഡ്മിന്‍ മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വളണ്ടിയര്‍ നസീര്‍ പാലക്കാട് എന്നിവര്‍ സ്‌പോണ്‍സറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇവരെ നാട്ടിലേക്ക് കയറ്റിയയക്കാന്‍ വഴിയൊരുങ്ങിയത്.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT