മലയാളി സ്‌കൂള്‍ അധ്യാപിക റിയാദില്‍ മരണപ്പെട്ടു

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ റിയാദിലായിരുന്നു അന്ത്യം.

മലയാളി സ്‌കൂള്‍ അധ്യാപിക റിയാദില്‍ മരണപ്പെട്ടു

റിയാദ്: എറിത്രീയന്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന കണ്ണൂര്‍ മാഹി സ്വദേശിനി സഫരിയ (40) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ റിയാദിലായിരുന്നു അന്ത്യം. മാഹി സ്വദേശിയായ ഭര്‍ത്താവ് ജമാല്‍ കേച്ചേരി റിയാദ് അറബ് നാഷണല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. മൂന്നു മക്കളുണ്ട്. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
RELATED STORIES

Share it
Top