Kerala

മുസ് ലിം ലീഗ് നിര്‍മ്മിക്കുന്ന വീട് ഫെബ്രുവരി 28 ന് തന്നെ കൊടുക്കും, തിയ്യതിയില്‍ മാറ്റമില്ല: പി എം എ സലാം

മുസ് ലിം ലീഗ് നിര്‍മ്മിക്കുന്ന വീട് ഫെബ്രുവരി 28 ന് തന്നെ കൊടുക്കും, തിയ്യതിയില്‍ മാറ്റമില്ല: പി എം എ സലാം
X

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കുമെന്ന് പി എം എ സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ടത്തില്‍ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.

'അറിയിപ്പ്, തിയ്യതിയില്‍ മാറ്റമില്ല വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കും'- പി എം എ സലാം ഫേസ്ബുക്കില്‍ കുറിച്ചു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രിയങ്ക ഗാന്ധി എം.പി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് 11. 5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്.1100 സ്‌ക്വയര്‍ ഫീറ്റില്‍ 105 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകള്‍ക്കായുളള സ്ഥലം ഏറ്റെടുത്തത്. ഇതില്‍ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കൈമാറുന്ന വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.

ഗുണഭോക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങള്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. പ്രിയങ്ക ഗാന്ധി എംപി, മുസ്ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കളും, യുഡിഎഫിന്റെ നേതാക്കള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും. ബാക്കി വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി മെയ് 31നകം ഗുണഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.





Next Story

RELATED STORIES

Share it