Latest News

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ആര്‍ എല്‍ ശ്രീലാല്‍

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ആര്‍ എല്‍ ശ്രീലാല്‍
X

കരുവന്നൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ആര്‍ എല്‍ ശ്രീലാലിനെ തിരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റാണ് ആര്‍ എല്‍ ശ്രീലാല്‍. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇനി കരുവന്നൂര്‍ ബാങ്ക്. നിലവില്‍ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറാണ് ശ്രീലാല്‍. 11 സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ആധികാരിക ജയമാണ് എല്‍ഡിഎഫ് നേടിയത്. നേരത്തെ രണ്ട് സീറ്റുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു ആകെ പോള്‍ ചെയ്ത 3039 വോട്ടുകളില്‍ 1700ലധികം വോട്ടുകള്‍ സിപിഎം നേതൃത്വം നല്‍കുന്ന പാനല്‍ നേടിയിരുന്നു.

Next Story

RELATED STORIES

Share it