ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികം 17ന്

ദമ്മാം: ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഈമാസം 17ന് പ്രബന്ധരചനാ മല്‍സരവും ഓണ്‍ലൈന്‍ ക്വിസ് മല്‍സരവും സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വാര്‍ഷികാഘോഷത്തില്‍ വിതരണം ചെയ്യും.
17 ന് ദമ്മാം ജുബൈല്‍ ഹൈവേയില്‍ അല്‍ നുസൈഫ് ഹാളില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി വി പ്രകാശ് മുഖ്യാതിഥിയാവും. പരിപാടിയില്‍ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ഒപ്പന മല്‍സരം, കുടുംബിനികള്‍ക്ക് പായസം, മൈലാഞ്ചി മല്‍സരങ്ങള്‍, വിവിധ നൃത്തനൃത്ത്യങ്ങള്‍, കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഗായികാ ഗായകന്‍മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍, ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, കണ്‍വീനര്‍മാരായ അന്‍വര്‍ വണ്ടൂര്‍, അബ്ദുല്‍റഹ്്മാന്‍ എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 055 911 3984(പ്രബന്ധ മല്‍സരം) 050 966 4802(ക്വിസ് മല്‍സരം) 055 567 4722, 050 601 3862 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
RELATED STORIES
വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT