കുവൈത്ത് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു
വിസാ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.
കുവൈത്ത് സിറ്റി: ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയ്ക്ക് ബദല്‍ സംവിധാനം നടപ്പിലാക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. വിസാ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.
സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ) പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങില്‍ മുകളിലെത്താന്‍ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിര്‍ദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന. ഖത്തറില്‍ അടുത്ത കാലത്താണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തു കളഞ്ഞത്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുന്നതാണെന്നുമായിരുന്നു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT