Gulf

കുവൈത്തിലെ മഴ: നാശനഷ്ടങ്ങള്‍ക്ക് 12 കമ്പനികള്‍ ഉത്തരവാദികളെന്ന് കണ്ടെത്തല്‍

അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ പൊതുമരാമത്ത് പാര്‍പ്പിടകാര്യ മന്ത്രി ഡോ. ജനാന്‍ ബൂഷറരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വീഴ്ചവരുത്തിയ കമ്പനികളുടെ പേരുവിവരം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ശേഷം വെളിപ്പെടുത്തും. പൊതുമരാമത്ത് മന്ത്രാലയം, റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, പാര്‍പ്പിടകാര്യ വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് അന്വേഷണ കമ്മീഷന്‍.

കുവൈത്തിലെ മഴ: നാശനഷ്ടങ്ങള്‍ക്ക് 12 കമ്പനികള്‍ ഉത്തരവാദികളെന്ന് കണ്ടെത്തല്‍
X

കുവൈത്ത്: നവംബറിലെ ശക്തമായ മഴയെത്തുടര്‍ന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നിര്‍മാണമേഖലയിലെ 12 കമ്പനികള്‍ ഉത്തരവാദികളാണെന്ന് അന്വേഷണ സമിതിയുടെ റിപോര്‍ട്ട്. അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ പൊതുമരാമത്ത് പാര്‍പ്പിടകാര്യ മന്ത്രി ഡോ. ജനാന്‍ ബൂഷറരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വീഴ്ചവരുത്തിയ കമ്പനികളുടെ പേരുവിവരം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ശേഷം വെളിപ്പെടുത്തും. പൊതുമരാമത്ത് മന്ത്രാലയം, റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, പാര്‍പ്പിടകാര്യ വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് അന്വേഷണ കമ്മീഷന്‍.

കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ഫഹദ് അല്‍ റുകൈബിയാണ് സമിതി അധ്യക്ഷന്‍. 12 ആഴ്ചയ്ക്കിടെ 220 മണിക്കൂറാണ് നാശനഷ്ടങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പിനുവേണ്ടി ചെലവഴിച്ചതെന്ന് റുകൈബി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി അന്വേഷണ പുരോഗതി വിലയിരുത്താനും മറ്റുമായി 43 യോഗങ്ങള്‍ ചേരുകയും സര്‍ക്കാരിലെ ഉത്തരവാദപ്പെട്ട 44 പേരെ തെളിവെടുപ്പിനായി വിളിപ്പിക്കുകയും ചെയ്തു. റിപോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ആകെ 58 കമ്പനികളെ തെളിവെടുപ്പിന് വിധേയമാക്കിയതായും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it