Gulf

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
X

എടപ്പാള്‍/ദുബയ്: മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി.മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദീര്‍ഘകാലം ദുബയില്‍ പ്രവാസിയായിരുന്ന ഹസന്‍ പ്രവാസം അവസാനിപ്പിച്ച് കുറച്ചു വര്‍ഷമായി നാട്ടില്‍ ബിസിനസ് നടത്തി വരികയായിരുന്നു.

വട്ടംകുളം പരേതനായ തയ്യുള്ളയില്‍ അബൂബക്കര്‍ ഹാജിയുടെയും ആയിശയുടെയും മൂത്ത മകനാണ്. കൈരളി ടി വി മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് ടി ജമാലുദ്ദീന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: റുഖിയ്യ. മക്കള്‍: ഷമീര്‍, ശിഹാബ് (ഇരുവരും യുഎഇ), അഫ്‌സല്‍, ഹൈറുന്നിസ. മരുമക്കള്‍: മൊയ്തീന്‍, സലീന, റംസിയ. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ, അബൂബക്കര്‍ സിദ്ദീഖ്, അലി, യൂനുസ്, നഫീസ, ജമീല, സുബൈദ, നസീമ. മൃതദേഹം വട്ടംകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Next Story

RELATED STORIES

Share it