Gulf

കുവൈത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഒരു മരണം

ഇത് വരെ രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 961 ആണ്.

കുവൈത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഒരു മരണം
X
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ന് ഒരു മരണം. ഇത് വരെ രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 961 ആണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്നും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 756 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 167410 ആയി. 557 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 159543 ആയി. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും ആറായിരത്തിനു മുകളില്‍ എത്തി. 6906 ആയി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും വീണ്ടും വര്‍ധിച്ചു വരികയാണ്. 65 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9621 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇത് വരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1557023 ആണ്.




Next Story

RELATED STORIES

Share it