Gulf

കൊറോണ: കുവൈത്തില്‍ അഞ്ച് മരണം കൂടി

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 816 ആയി.

കൊറോണ: കുവൈത്തില്‍ അഞ്ച് മരണം കൂടി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു ഇന്നു 5 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 816ആയി. 735 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 1.25 ലക്ഷം കവിഞ്ഞു. 132478ആയി. 738 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ ഒരു ലക്ഷം കടന്നു 123314 ആയി. ആകെ 8348പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 120ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5659 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 971489 ആയി.

Next Story

RELATED STORIES

Share it