Gulf

ഉമ്മുല്‍ ഖുവെയിൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി

ഇന്ത്യന്‍ സമൂഹം വിശേഷിച്ച് കേരളീയര്‍ യുഎഇയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ ശൈഖ് സഊദ് എടുത്ത് പറഞ്ഞു. കേരളവുമായും മലയാളികളുമായും അടുത്ത ബന്ധമാണ് യുഎഇക്കുള്ളത്. മലയാളികളുടെ കഠിനാദ്ധ്വാനത്തെ ഭരണാധികാരി പ്രകീര്‍ത്തിച്ചു.

ഉമ്മുല്‍ ഖുവെയിൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി
X

ദുബയ്: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവെയിൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുല്ലയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഉമ്മുല്‍ ഖുവെയിനിലെത്തിയ മുഖ്യമന്ത്രിയെയും ഉന്നതതല സംഘത്തെയും ശൈഖ് സഊദും കിരീടാവകാശി ശൈഖ് റാഷിദും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യന്‍ സമൂഹം വിശേഷിച്ച് കേരളീയര്‍ യുഎഇയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ ശൈഖ് സഊദ് എടുത്ത് പറഞ്ഞു. കേരളവുമായും മലയാളികളുമായും അടുത്ത ബന്ധമാണ് യുഎഇക്കുള്ളത്. മലയാളികളുടെ കഠിനാദ്ധ്വാനത്തെ ഭരണാധികാരി പ്രകീര്‍ത്തിച്ചു.

ഇന്ത്യയോടും വിശേഷിച്ച് ഇവിടത്തെ മലയാളി സമൂഹത്തോട് കാണിക്കുന്ന ഊഷ്മളമായ സ്‌നേഹത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനമാണ് കേരളീയ സമൂഹം നല്‍കി വരുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി ഉമ്മുല്‍ ഖുവെയിൻ ഭരണാധികാരിക്ക് സമ്മാനിച്ചു. കമല വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കോണ്‍സുല്‍ ജനറല്‍ വിപുല്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, അബ്ദുല്‍ വഹാബ് എം പി, ഡോ. ഇളങ്കോവന്‍, യൂസുഫലി എം എ, ജോണ്‍ ബ്രിട്ടാസ് എന്നിവരും സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it