Latest News

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരം

മരണത്തിന് കാരണം സ്വാകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരം
X

തിരുവനന്തപുരം: കാട്ടാക്കടയില്‍ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരം. വിശദമായ റിപോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണത്തില്‍ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. ശ്വാസ തടസത്തെ തുടര്‍ന്ന് കാട്ടാക്കട മമ്മല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്.

ആശുപത്രിയില്‍ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറയുന്നത്. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച മമ്മല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഞായറാഴ്ച ശ്വാസം മുട്ടലിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസം നേരിട്ട കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it