സൗദിയില്‍ വാഹനാപകടം; രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി പട്ടണമായ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്.
സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. നജ്റാന് കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്നേഹ, റിന്‍സി എന്നിവരെ നജ്റാന് ജനറല്‍ ആശുപത്രിയിലും ഡ്രൈവര്‍ അജിത്ത് നജ്റാന് കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാന് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സൗദിയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ രംഗത്തുണ്ട്.
RELATED STORIES
എംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMT