പെരിന്തല്മണ്ണ സ്വദേശി സൗദിയില് വാഹനമിടിച്ച് മരിച്ചു
പെരിന്തല്മണ്ണ അരക്കുപറമ്പ് പുത്തൂര് ഓങ്ങോട്ടില് താമസിക്കുന്ന വലിയ പീടികക്കല് മുഹമ്മദ് കുട്ടിയുടെ മകന് അബ്ദുല് റഹീം (35) ആണ് മരിച്ചത്.

ഷറഫുദ്ദീന് മണ്ണാര്ക്കാട്
അബഹ: പെരിന്തല്മണ്ണ സ്വദേശിയായ യുവാവ് സൗദിയില് വാഹനമിടിച്ച് മരിച്ചു. പെരിന്തല്മണ്ണ അരക്കുപറമ്പ് പുത്തൂര് ഓങ്ങോട്ടില് താമസിക്കുന്ന വലിയ പീടികക്കല് മുഹമ്മദ് കുട്ടിയുടെ മകന് അബ്ദുല് റഹീം (35) ആണ് മരിച്ചത്. അബഹ അല്ബാഹ റോഡില് 200 കിലോമീറ്റര് അകലെയുള്ള സബ്ത്തല് അലയ എന്ന സ്ഥലത്തു ഇന്നലെ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതതയില് ദൂരേക്ക് തെറിച്ച് വീണ റഹീം തല്ക്ഷണം മരിച്ചു.
15 വര്ഷമായി സൗദിയില് ഉള്ള റഹീം ഖഫീലിനോടൊത്ത് ജിദ്ദയിയില് ഡ്രൈവര് ആയി ജോലി ചെയ്യുകയായിരുന്നു. സ്കൂള് അവധി ആയതിനാല് ഖഫീലിന്റെ ജന്മനാടായ സബ്ത്തല് അലയയില് മൂന്ന് ദിവസം മുമ്പാണ് വന്നത്. സ്പോണ്സറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാന്വേണ്ടി അലയ ടൗണില് വാഹനം നിര്ത്തി മെഡിക്കല് ഷോപ്പിലേക്ക് പോകാന് റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ഭാര്യ: ഷബ്ന ഷെറിന്, മക്കള് ദിയ ഫര്ഷ (5), റൂഹ (2), മാതാവ് ആയിഷ, സഹോദരിമാര്, റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭര്ത്താക്കന്മാര് മുസ്തഫ, അയ്യൂബ്, റഫീഖ്. നിയമ സഹായങ്ങള് ചെയ്യാന് ഇന്ത്യന് സോഷ്യല് ഫോറം അലയ പ്രസിഡന്റ് നാസ്സര് നാട്ടുകല് രംഗത്തുണ്ട്. സബ്ത്തല് അലയ ഗവണ്മെന്റ് ആശുപത്രിയില് സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള് പൂര്ത്തിയാക്കി അലയയില് തന്നെ കബറടക്കുമെന്ന് ബന്ധുക്കള് തേജസ് ന്യൂസിനെ അറിയിച്ചു.
RELATED STORIES
അട്ടപ്പാടിയില് 22 കാരനെ അടിച്ച് കൊന്നു; നാല് പേര് കസ്റ്റഡിയില്
1 July 2022 2:14 AM GMTപയ്യന്നൂര് ഫണ്ട് വിവാദം: ഇന്ന് ലോക്കല് കമ്മിറ്റികളില് കണക്ക്...
1 July 2022 1:54 AM GMTഎകെജി സെന്ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം
1 July 2022 1:29 AM GMTഎകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMT