Gulf

ഷാര്‍ജയില്‍ വാതക ചോര്‍ച്ച; ഒരാള്‍ മരിച്ചു, 93 പേര്‍ക്ക് പരിക്ക്

സ്ഥാപനത്തിലേക്ക് ക്ലോറിന്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കിയയാളെ അധികൃതര്‍ അന്വേഷിച്ചുവരികയാണ്. അപകടത്തില്‍ പാക് സ്വദേശിയാണ് ആശുപത്രിയില്‍ മരിച്ചത്.

ഷാര്‍ജയില്‍ വാതക ചോര്‍ച്ച; ഒരാള്‍ മരിച്ചു, 93 പേര്‍ക്ക് പരിക്ക്
X

ദുബയ്: ഷാര്‍ജയിലെ സ്‌ക്രാപ്പ് കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. 93 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തിലേക്ക് ക്ലോറിന്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കിയയാളെ അധികൃതര്‍ അന്വേഷിച്ചുവരികയാണ്. അപകടത്തില്‍ പാക് സ്വദേശിയാണ് ആശുപത്രിയില്‍ മരിച്ചത്.

വാതകം ശ്വസിച്ച് അവശനിലയിലായ 93 തൊഴിലാളികളെ ഷാര്‍ജ പോലിസും സിവില്‍ ഡിഫന്‍സ് വിഭഗവും ചേര്‍ന്ന് നടത്തിയ അടിയന്തര ഇടപെടലിലാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യക്കാരും പാകിസ്താന്‍കാരുമുള്‍പ്പെടുന്ന യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് ശനിയാഴ്ച്ച പുലര്‍ച്ചെയോടെ അപകടമുണ്ടായത്. വിഷവാതകം ശ്വസിച്ച് ശ്വാസ തടസ്സവും ക്ഷീണവും അനുഭവപ്പെട്ടവരെയാണ് കുവൈത്ത് ഹോസ്പിറ്റലിലും അല്‍ ഖാസിമി ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it