Pravasi

കോവിഡ് 19: കുവൈത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 26 വരെ അവധി

കോവിഡ് 19: കുവൈത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 26 വരെ അവധി
X
കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 15 മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി നീട്ടി. അല്‍പസമയം മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍, സൈനിക കോളജുകള്‍, മതപഠന കേന്ദ്രങ്ങള്‍ മുതലായ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 26 വരെ അവധിയായിരിക്കും. രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടര്‍ന്ന് ഈ മാസം ഒന്നുമുതല്‍ മാര്‍ച്ച് 14 വരെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് അവധി വീണ്ടും നീട്ടിയത്.




Next Story

RELATED STORIES

Share it