പാകിസ്താനു പിന്തുണയുമായി വീണ്ടും ചൈന

X
JSR19 March 2019 5:04 PM GMT
ബെയ്ജിങ്: പാകിസ്താന്റെ പരമാധികാരവും സ്വാതന്ത്ര്യവും അതിര്‍ത്തിയും സംരക്ഷിക്കുന്നതിനു എല്ലാ വിധ പിന്തുണയും നല്‍കുമെന്നു ചൈന. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം പറഞ്ഞത്. പുല്‍വാമ ആക്രമണത്തിനു ശേഷം കശ്മീരില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നതെന്നു ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇന്ത്യാ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാകിസ്താനെതിരേ ആരോപിക്കുന്നത്. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് തങ്ങളുടെ നിലപാട്. ഇതുവരെയും തങ്ങള്‍ ചര്‍ച്ചക്കു തയ്യാറായിട്ടുണ്ട്. ഇപ്പോഴും ചര്‍ച്ചക്കു തയ്യാറാണെന്നാണു തങ്ങളുടെ നിലപാടെന്നും ഖുറേഷി പറഞ്ഞു.
Next Story