World

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ; മത്സരിക്കുന്നതിനും വിലക്ക്

തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ; മത്സരിക്കുന്നതിനും വിലക്ക്
X
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പാക് കോടതി. തോഷഖാന അഴിമതി കേസിലാണ് ഇമ്രാനെ കോടതി ശിക്ഷിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അഞ്ച് വര്‍ഷം വിലക്കിയതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഴിമതിയില്‍ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്നതിനായി ഇമ്രാന്‍ കോടതിയില്‍ ഹാജരായില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാന്‍ ഇവ വിറ്റ് പണമാക്കിയെന്നാണ് കേസ്. 2022 ഓഗസ്റ്റില്‍ മുഹ്സിന്‍ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താന്‍ സര്‍ക്കാരിലെ മറ്റു ചിലരും ചേര്‍ന്നാണ് ഇമ്രാനെതിരേ കേസ് ഫയല്‍ ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച് വിറ്റുമാത്രം ഇമ്രാന്‍ 3.6 കോടി രൂപ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.





Next Story

RELATED STORIES

Share it