World

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം

തെക്കുകിഴക്കന്‍ ദമസ്‌കസിലെ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട നടന്ന ആക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ആറു പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു.

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം
X

ദമസ്‌കസ്: സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം. ഇസ്രായേലിന്റെ ആക്രമണ ശ്രമത്തെ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി സിറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 30 ഇസ്രായേലി ക്രൂയിസ് മിസൈലുകളും ബോംബുകളും സിറിയന്‍ സൈന്യം തകര്‍ത്തതായി ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റിഷ്യന്‍ പ്രതിരോധ കേന്ദ്രം അറിയിച്ചു.

തെക്കുകിഴക്കന്‍ ദമസ്‌കസിലെ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ആറു പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ സൈന്യം ഞായറാഴ്ച്ച ഇസ്രായേലിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തോടുള്ള പ്രതികരണമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്‌ലിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it