World

ആറ് വിമാനത്താവളങ്ങള്‍ തുറന്ന് ഇറാന്‍; തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍

ആറ് വിമാനത്താവളങ്ങള്‍ തുറന്ന് ഇറാന്‍; തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍
X

തെഹ്റാന്‍: ഇസ്രായേല്‍ യുഎസ് ആക്രമണത്തിനും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇറാനിലെ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നു. ഇറാനുമായി ബന്ധപ്പെട്ട് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് നീക്കം. വ്യോമ ഗതാഗതം സജീവമാകുന്നതിന് മുന്നോടിയായി രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ തുറന്നു.

തെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളം, മഷാദ്, ബിര്‍ജാന്ദ്, ഗോര്‍ഗാന്‍, സഹെദാന്‍ എന്നിവയുള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ ആണ് പ്രവര്‍ത്തനം തുടങ്ങിയത്. മഷാദ് വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍- ഇസ്രായേല്‍, യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു രാജ്യത്തെ വ്യോമ പാതകള്‍ അടച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ച യുദ്ധം ഒരു മാസം പിന്നിട്ട ശേഷമാണ് മേഖലയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായത്. രണ്ടാഴ്ചത്തേയ്ക്ക് നടപ്പാക്കിയ താത്കാലിക വെടിനിര്‍ത്തലിന്റെ സമയ പരിധി ഏപ്രില്‍ 22 ന് അവസാനിക്കാനിരിക്കെയാണ് ഇറാന്‍ വ്യോമ ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.



Next Story

RELATED STORIES

Share it