Kerala

കുറ്റിപ്പുറം ദേശീയപാതയില്‍ വാഹനാപകടം: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കുറ്റിപ്പുറം ദേശീയപാതയില്‍ വാഹനാപകടം: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു
X

കുറ്റിപ്പുറം : ദേശീയപാതയില്‍ കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട ചരക്ക് ലോറിയുള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച വൈകുന്നേരം 6:30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ലോറി കാറുകളില്‍ ഇടിച്ചതിന് ശേഷം ഡിവൈഡറില്‍ ഇടിച്ചാണ് നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ പിറകില്‍ വന്ന ഏതാനും വാഹനങ്ങളും കൂട്ടിയിടിച്ചു. ചരക്ക് ലോറിയെ കൂടാതെ ആറ് കാറുകളും ഒരു ടൂറിസ്റ്റ് ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ കുട്ടിക്ക് നിസാര പരിക്കേറ്റു. കുട്ടിയെ കുറ്റിപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. കുറ്റിപ്പുറം പോലിസും ഹൈവേ പോലീസും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പേരാമ്പ്ര സ്വദേശിയായ ചരക്ക് ലോറി ഡ്രൈവര്‍ മദ്യപിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യ പരിശോധനക്കായി ഡ്രൈവറെ കുറ്റിപ്പുറം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it