Kerala

ഉയര്‍ന്ന താപനില: പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

ഉയര്‍ന്ന താപനില: പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്
X

പാലക്കാട്: കൊടും ചുടും ഉയര്‍ന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശ നല്‍കി. ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍ (പ്രൊഫഷണല്‍/ ടെക്‌നിക്കല്‍ ഉള്‍പ്പെടെ) കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ നാളെ (ഏപ്രില്‍ 20) മുതല്‍ ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ താപനില: 40.1°C (ഫീല്‍ഡ് ടെംപറേച്ചര്‍ 45°C വരെ) ഉയര്‍ന്ന യു വി ഇന്‍ഡക്‌സ് (7) ഹീറ്റ് സ്‌ട്രോക്ക്, ഡീഹൈഡ്രേഷന്‍ എന്നിവയ്ക്കുള്ള സാധ്യത കാരണമാണ് അറിയിപ്പ്.

ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷന്‍ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി. താപനില 37°C- sem അതില്‍ താഴെയൊ രണ്ട് തുടര്‍ച്ചയായ ദിവസങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ഉത്തരവ് പിന്‍വലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ 24 മണിക്കൂറിനകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും നിര്‍ദ്ദേശമുണ്ട്. ബോര്‍ഡുകള്‍ അംഗീകരിച്ച പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകള്‍, പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടര്‍ച്ചയും ഹാജര്‍ നിലയും നിലനിര്‍ത്തണമെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40°C വരെയും; കൊല്ലം ജില്ലയില്‍ 39 °C വരെയും; കോട്ടയം ജില്ലയില്‍ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 to 4°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ നാളെയും (20/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.









Next Story

RELATED STORIES

Share it