India

വേദാന്ത പവര്‍ പ്ലാന്റ് പൊട്ടിത്തെറി; മരണസംഖ്യ 24 ആയി, 12 പേര്‍ ചികില്‍സയില്‍

വേദാന്ത പവര്‍ പ്ലാന്റ് പൊട്ടിത്തെറി; മരണസംഖ്യ 24 ആയി, 12 പേര്‍ ചികില്‍സയില്‍
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് ശക്തി ജില്ലയിലെ വേദാന്ത പവര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരണ സംഖ്യ 24 ആയി ഉയര്‍ന്നു. ചികില്‍സയിലുണ്ടായിരുന്ന ഒരു തൊഴിലാളികൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. 12 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. നിരവധി തൊഴിലാളികളാണ് ഈ സമയം പ്ലാന്റിലുണ്ടായിരുന്നത്. 11 പേര്‍ക്ക് അപകട സമയത്ത് ജീവന്‍ നഷ്ടമായിരുന്നു. ചികില്‍സയിലിരിക്കെയാണ് ബാക്കി തൊഴിലാളികള്‍ മരിച്ചത്. അപകടത്തെത്തുടര്‍ന്ന് വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍, പ്ലാന്റ് മേധാവി ദേവേന്ദ്ര പട്ടേല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പ്ലാന്റില്‍ ഒരുക്കിയിരുന്നില്ലെന്നാണ് കണ്ടത്തല്‍.


Next Story

RELATED STORIES

Share it