World

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാനത്തിനായുള്ള ചുവടുവെപ്പ്: ഇംറാന്‍ ഖാന്‍

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാനത്തിനായുള്ള ചുവടുവെപ്പ്: ഇംറാന്‍ ഖാന്‍
X

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാനത്തിനായി പാകിസ്താന്റെ ഭാഗത്തു നിന്നുള്ള ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പാക് പാര്‍ലമന്റെ് സഭകളുടെ സംയുക്ത യോഗത്തിലാണ് ഇംറാന്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടങ്ങുന്നതിന്റെ ആദ്യപടിയായാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനം. തങ്ങളുടെ കാര്യക്ഷമതയും മനോവീര്യവും വ്യക്തമാക്കാന്‍ മാത്രമാണ് പാക് സൈന്യത്തിന്റെ പ്രതികരണത്തിലൂടെ ഉദ്ദേശിച്ചത്. ഇന്ത്യയെ ആക്രമിക്കണമെന്നോ നാശമുണ്ടാക്കണമെന്നോ പാകിസ്താന്‍ആഗ്രഹിക്കുന്നില്ല. യുദ്ധം ഒന്നിനും പരിഹാരമല്ല. അതിനാലാണ് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചത്. പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. മേഖലയില്‍ സമാധാനമാണ് പാകിസ്താന്‍ ആഗഹിക്കുന്നത്. യുദ്ധം മൂലം പല രാജ്യങ്ങളും നശിച്ചതു നാം കണ്ടതാണ്. എന്നാല്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള പാകിസ്താന്റെ അഭിലാഷം ദൗര്‍ബല്യമായി കാണേണ്ടതില്ല. പാകിസതാനിലേക്കു കടന്നുകറാന്‍ ഇന്ത്യ ശ്രമിച്ചാല്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it