World

ജര്‍മന്‍ ബോക്സര്‍ വില്യം ഓട്ട് ഇസ്‌ലാം മതം സ്വീകരിച്ചു

ഈ കൊറോണക്കാലം എനിക്ക് സത്യവിശ്വാസത്തെയും യഥാര്‍ഥ ദൈവ വിശ്വാസത്തെയും കണ്ടെത്താനുള്ള പരീക്ഷണകാലമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ എനിക്ക് ഏറെ കരുത്തുപകര്‍ന്ന ഇസ്ലാം എന്ന ആദര്‍ശത്തെ ഞാന്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു

ജര്‍മന്‍ ബോക്സര്‍ വില്യം ഓട്ട് ഇസ്‌ലാം മതം സ്വീകരിച്ചു
X

ബെര്‍ലിന്‍: ജര്‍മന്‍ ബോക്സിങ് താരവും യൂറോപ്യന്‍ ജേതാവുമായ വില്യം ഓട്ട് ഇസ്‌ലാം മതം സ്വീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇസ്ലാം സ്വീകരിച്ച വിവരം ലോകത്തെ അറിയിച്ചത്. ഈ കൊറോണക്കാലം എനിക്ക് സത്യവിശ്വാസത്തെയും യഥാര്‍ഥ ദൈവ വിശ്വാസത്തെയും കണ്ടെത്താനുള്ള പരീക്ഷണകാലമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ എനിക്ക് ഏറെ കരുത്തുപകര്‍ന്ന ഇസ്ലാം എന്ന ആദര്‍ശത്തെ ഞാന്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു... എന്നാണ് വില്യം ഇന്‍സ്റ്റയില്‍ കുറിച്ചത്. ഓസ്ട്രിയന്‍ വംശജനായ വില്യം മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമാണ്.

2008 മുതല്‍ പ്രൊഫഷനല്‍ ബോക്സിങ്ങില്‍ താരം സജീവമാണ്. ജര്‍മനിയിലെ തീവ്ര വലുതപക്ഷ പാര്‍ട്ടിയുടെ പ്രധാന അംഗം ആര്‍തുര്‍ വാഗ്‌നറും അടുത്തിടെ ഇസ്ലാംമതം സ്വീകരിച്ചിരുന്നു. കടുത്ത ഇസ്‌ലാം വിരോധിയായ വാഗ്‌നര്‍ എതിര്‍ക്കാന്‍ വേണ്ടി ഇസ്ലാം പഠിക്കുകയും തുടര്‍ന്ന് അതില്‍ ആകൃഷ്ടനായി പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് തന്റെ പാര്‍ട്ടി പദവിയും അദ്ദേഹം രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it