World

കൊറോണ: ഇന്ത്യ ഉള്‍പ്പടെ 14 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക്

ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ്‌ലന്റ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കാണ് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൊറോണ: ഇന്ത്യ ഉള്‍പ്പടെ 14 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക്
X

ദോഹ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെ 14 രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഖത്തറില്‍ താമസവിസയുള്ളവര്‍, വിസിറ്റിങ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്കുപോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.

ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ്‌ലന്റ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കാണ് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ നിര്‍ത്തിവച്ചിരുന്നു. ഖത്തറില്‍ ഞായറാഴ്ച മൂന്ന് പ്രവാസികള്‍ക്ക് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഖത്തര്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയത്.

Next Story

RELATED STORIES

Share it