World

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

391 പാര്‍ലമെന്റെ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെതാണ് കരാര്‍ തള്ളിപ്പോയത്.

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി
X

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. 391 പാര്‍ലമെന്റെ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെതാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റെ് അംഗങ്ങള്‍ മാത്രമാണ് കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. നേരത്തേ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെടുന്നത്. അതേസമയം ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂനിയന്‍ ചര്‍ച്ച നീട്ടിവയ്‌ക്കേണ്ട സാഹചര്യത്തിലാണ് ബ്രിട്ടണ്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും നാളെയുമായി പാര്‍ലമെന്റില്‍ നടക്കും.





Next Story

RELATED STORIES

Share it