World

മോദി ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു: ജോര്‍ജ് സോറോസ്

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്‌ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.

മോദി ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു: ജോര്‍ജ് സോറോസ്
X

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് സോറോസ് കുറ്റപ്പെടുത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതയെക്കുറിച്ചുള്ള സംസാരത്തില്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഇന്ത്യയെയാണ്. ദേശീയത കുറയുന്നതിന് പകരം അത് തീവ്രമാവുകയാണ് ചെയ്തത്. അതിന് ഏറ്റവും വലുതും ഭയപ്പെടുത്തുന്നതുമായ ഉദാഹരണം ഇന്ത്യയാണ്. അവിടെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്‌ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരെയും സോറോസ് രൂക്ഷമായി വിമര്‍ശിച്ചു. ലോകം തനിക്കു ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്ന കാപട്യക്കാരനും നാര്‍സിസ്റ്റുമാണ് പ്രസിഡന്റ് ട്രംപെന്ന് സോറോസ് പറഞ്ഞു. ചൈനീസ് ജനതയ്ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു ഷീ ജിന്‍പിങ് എന്നു സോറോസ് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it