യുഎസില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 13 മരണം
നഗരത്തിലെ ഫെയര്‍മൗണ്ട് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി എന്‍ബിസിയും സിബിഎസും ഉള്‍പ്പെടെയുള്ള യുഎസ് നെറ്റ്‌വര്‍ക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്ക്: കിഴക്കന്‍ യുഎസിലെ ഫിലാഡല്‍ഫിയയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ 13 പേര്‍ മരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 6.40ന് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ മൂന്ന് നിലകളുള്ള റോഹൗസിന്റെ രണ്ടാം നിലയില്‍ നിന്ന് കനത്ത തീ പടരുന്നതാണ് കാണാനായതെന്ന് നഗരത്തിലെ അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാന്‍ 50 മിനിറ്റെടുത്തു.
നഗരത്തിലെ ഫെയര്‍മൗണ്ട് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി എന്‍ബിസിയും സിബിഎസും ഉള്‍പ്പെടെയുള്ള യുഎസ് നെറ്റ്‌വര്‍ക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലാഡല്‍ഫിയ ഹൗസിങ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് റോഹൗസ് എന്ന് ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍ പറഞ്ഞു.
മൂന്ന് നിലകളുള്ള വീട് രണ്ട് അപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര്‍ വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMT