ട്രക്കിങിനിടെ കാല്‍വഴുതി 600 അടി താഴ്ചയുള്ള കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
ചേലാട് സ്വദേശി വൈലിപ്പറമ്പില്‍ ഷിബിനാണ് മരിച്ചത്.
അടിമാലി: മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. ചേലാട് സ്വദേശി വൈലിപ്പറമ്പില്‍ ഷിബിനാണ് മരിച്ചത്. അപകടത്തിനു പിന്നാലെ ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ പതിനേഴംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഷിബിന്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര സംഘം ശനിയാഴ്ച്ച മൂന്നാറിലെത്തിയിരുന്നു. രാത്രിയില്‍ കരടിപ്പാറക്ക് സമീപമായിരുന്നു ഇവര്‍ താമസം ക്രമീകരിച്ചിരുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്നതിന് സമീപമുള്ള പാറക്കെട്ടിലേക്ക് യുവാവും മറ്റും നടന്ന് പോയതായാണ് പോലിസ് നല്കുന്ന വിവരം.
ഇതിനിടയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടതും മരണം സംഭവിച്ചതും. അപകടത്തില്‍പ്പെട്ട യുവാവിനെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ചേര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലിസ് സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT