Sub Lead

ആലപ്പുഴ അരൂരില്‍ കാളിയാര്‍ മഠത്തില്‍ യുവാവിന് ക്രൂരമര്‍ദനം

ആലപ്പുഴ അരൂരില്‍ കാളിയാര്‍ മഠത്തില്‍ യുവാവിന് ക്രൂരമര്‍ദനം
X

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ കാളിയാര്‍ മഠത്തില്‍ യുവാവിന് ക്രൂരമര്‍ദനം. അരൂര്‍ പല്ലാക്കല്‍ വീട്ടില്‍ സുല്‍ഫിക്കറിനാണ് മര്‍ദനമേറ്റത്. യുവാവിനെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. കാളിയാര്‍ മഠത്തിന് അരികിലുള്ള പുരിയിടത്തിലെത്തിയ സുല്‍ഫിക്കറുമായി തര്‍ക്കത്തിലായ മഠം അധികൃതര്‍ യുവാവിനെ പിടിച്ചു വലിച്ച് മഠത്തിന്റെ പരിസരത്തേക്ക് വലിച്ചുകയറ്റി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. സമ്മതത്തോടെയാണ് യുവാവ് തന്റെ പുരയിടത്തില്‍ എത്തിയതെന്ന് സ്ഥലമുടമ പോലിസിനോട് പറഞ്ഞു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അരൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. മന്ത്രവാദവും ദുരൂഹ പ്രവര്‍ത്തനങ്ങളും നടക്കുന്ന മഠത്തിനെതിരേ നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്.

Next Story

RELATED STORIES

Share it