Kerala

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക:മെയ് ആറിന് സമരഭവനം സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

'സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല, കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച വരെ ഉടന്‍ മോചിപ്പിക്കുക' എന്ന പ്രമേയത്തിലാണ് നാളെ രാവിലെ 11 ന് സമരഭവനം സംഘടിപ്പിക്കുന്നത്. കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അവരവരുടെ താമസ സ്ഥലങ്ങളിലായിരിക്കും പ്രതിഷേധം നടത്തുന്നത്.

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക:മെയ് ആറിന് സമരഭവനം സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്
X

കൊച്ചി: സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ ബിജെപി സര്‍ക്കാര്‍ തുടരുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നാളെ സമരഭവനം എന്ന പേരില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അറിയിച്ചു.'സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല, കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച വരെ ഉടന്‍ മോചിപ്പിക്കുക' എന്ന പ്രമേയത്തിലാണ് നാളെ രാവിലെ 11 ന് സമരഭവനം സംഘടിപ്പിക്കുന്നത്.

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അവരവരുടെ താമസ സ്ഥലങ്ങളിലായിരിക്കും പ്രതിഷേധം നടത്തുന്നത്. ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നിശ്ചലാവ സ്ഥയിരിക്കുമ്പോഴും ഇന്ത്യയില്‍ ആര്‍എസ്എസും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടവും അടച്ചുപൂട്ടിയ ഭീതിതമായ സാഹചര്യത്തെ അവരുടെ വംശീയ ഉന്‍മൂലന അജണ്ടകള്‍ നടപ്പാക്കാനുള്ള അവസരമാക്കി മാറ്റുകയാണെന്ന് കെ കെ റൈഹാനത്ത് പറഞ്ഞു.രാജ്യത്ത് നടപ്പാക്കുന്ന ഏതൊരുതെറ്റായ നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുംഅവകാശവും ഇന്ത്യന്‍ ഭരണഘടന വകവെച്ച് നല്‍കുന്നു. എന്നാല്‍ സമരങ്ങളില്‍പങ്കെടുത്തവരെയും നീതിക്കൊപ്പം നിന്നവരെയും മനുഷ്യത്വരഹിതമായിജയിലിലടച്ചും ഭീകര നിയമങ്ങളടിച്ചേല്‍പ്പിച്ചും കേന്ദ്ര ഭരണകൂടം രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.

മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും ഗര്‍ഭിണികളെ വരെയും അവര്‍ നിര്‍ദാക്ഷിണ്യം ഏകാന്തതടവിലാക്കുന്നു. ഡല്‍ഹിയില്‍ നടന്ന അതിക്രൂരമായ വംശീയകലാപത്തിന് നേത്യത്വം നല്‍കിയ ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂറും കപില്‍ മിശ്രയും ഉള്‍പ്പെടെയുള്ളവര്‍ നീതിയെ പോലും പരിഹസിച്ചുകൊണ്ട് സ്വതന്ത്രരായി വിഹരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്നവരെ നാടിന്റെ ശത്രുക്കളായി കാണുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര ഭരണകൂടം ചുക്കാന്‍ പിടിക്കുന്നതെന്നും കെ കെ റൈഹാനത്ത് ചൂണ്ടിക്കാട്ടി.

കൊവിഡ് വൈറസിനെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ രാപ്പകല്‍ ഭേദമേന്യേ കഠിന പരിശ്രമം നടത്തുമ്പോള്‍ മനുസ്മൃതിയിലധിഷ്ടിതമായ ഹിന്ദുത്വ രാജ്യം സൃഷ്ടിക്കുവാനുള്ള ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്രം നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്റെ സമാധാനവും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നതിനാണ് സിഎഎ വിരുദ്ധ സമരം നയിച്ചവര്‍ ആഗ്രഹിച്ചത്്. അവരെ കാരാഗൃഹത്തിലടയ്ക്കുന്നവരാണ് യഥാര്‍ഥ രാജ്യ ദ്രോഹികള്‍. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ അന്യായ മായ അറസ്റ്റുകള്‍ക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പൊതുസമൂഹം ശക്ത മായ പോരാട്ടങ്ങള്‍ക്ക് ഇനിയും തയ്യാറാവണമെന്നും റൈഹാനത്ത് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it