രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വന്നാൽ കർശന നടപടി; കനത്ത പിഴ ഈടാക്കും
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം: കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യാതെ വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്കെതിരെ കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിർബന്ധിത ക്വാറന്റീനും ഏർപ്പെടുത്തും.
കുറുക്കുവഴികളിലൂടെ ആളുകളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന അതിർത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവർക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നൽകും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കും.
സംസ്ഥാനത്തെ എടിഎമ്മുകളിൽ സാനിറ്റൈസറുകൾ യഥാസമയം റീഫിൽ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എടിഎമ്മുകളിൽ സാനിറ്റൈസർ സ്ഥാപിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാനിറ്റൈസറുകൾ തീർന്നുപോയാൽ അത് യഥാസമയം റീഫിൽ ചെയ്യാൻ ബാങ്കുകൾ തയ്യാറാവണം.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT