Kerala

മുട്ടില്‍ മരം കൊള്ളക്കേസ്: പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കേസിലെ പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.അപേക്ഷ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി

മുട്ടില്‍ മരം കൊള്ളക്കേസ്: പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
X

കൊച്ചി : മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസിലെ പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.അപേക്ഷ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.തങ്ങള്‍ക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.കേസും ആരോപണങ്ങളും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

2020 നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലും, 2021 ജനുവരിയിലും നടന്ന മരം മുറിയില്‍ ആറ് മാസം കഴിഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ കസ്റ്റഡിയിലാണ്. അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ വ്യക്തമാക്കി.പ്രതികള്‍ നേരത്തെ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് പ്രതികള്‍ നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു.ഇതിനു പിന്നാലെയാണ് ഇവര്‍ അറസ്റ്റിലായത്.

Next Story

RELATED STORIES

Share it