ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്.
BY NSH7 Aug 2020 12:05 PM GMT
X
NSH7 Aug 2020 12:05 PM GMT
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂര്‍ണസംഭരണ ജലനിരപ്പ് 758.04 മീറ്ററാണ്.
ജലാശയത്തിന്റെ ബ്ലൂ അലര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്ററാണ്. ഇപ്പോള്‍ ബ്ലൂ അലര്‍ട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയില്‍ ആഗസ്ത് ഒമ്പത് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ജലാശയത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാലാണ് വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുളളത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT