അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ജയരാജനെതിരേ ഒളിയമ്പെയ്ത് വിഎസ്
കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. നിയമം നിയമത്തിന്റെവഴിക്ക് പോകട്ടെ എന്നായിരുന്നു ജയരാജനെതിരേയുള്ള നടപടി രാഷ്ട്രീയ പ്രേരിതമല്ലേ എന്ന ചോദ്യത്തിനു വിഎസിന്റെ മറുപടി. ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. നിയമത്തെ അതിന്റെവഴിക്ക് പോകാന്‍ അനുവദിക്കുന്നതാണ് നല്ലത്- കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിഎസ് പറഞ്ഞു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടിവി രാജേഷ് എംഎല്‍എയ്ക്കും പിജയരാജനുമെതിരേ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ പ്രതികരണം. ഇതിനിടെയാണു വിഎസിന്റെ വിവാദ പ്രതികരണം. സബ് കലക്ടര്‍ രേണുരാജിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച നടപടി ശരിയല്ലെന്നും വിഎസ് പറഞ്ഞു.
RELATED STORIES
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMT