Kerala

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു
X

ഷൊര്‍ണൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ ചെറുതുരുത്തി നാഖില വീട്ടില്‍ വാസന്തി മേനോന്‍(83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരണം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആറുമാസത്തോളമായി ചികില്‍സയിലായിരുന്നു. സാമൂഹിക-രാഷട്രീയ-കലാ രംഗത്ത് സജീവമായിരുന്ന വാസന്തി മേനോന്‍ കലാമണ്ഡലം ഭരണ സമിതി അംഗമാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്‌കാരം നാളെ.




Next Story

RELATED STORIES

Share it