ഉംറക്കെത്തിയ കൊടിയത്തൂര്‍ സ്വദേശി വാഹനമിടിച്ച് മരിച്ചു
BY JSR2 May 2019 7:28 PM GMT

X
JSR2 May 2019 7:28 PM GMT
ജിദ്ദ: ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ തീര്‍ഥാടകന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ കാരകുറ്റി സ്വദേശി അരീപറ്റമണ്ണില്‍ ഉണ്ണി മാമു (76) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ പാത്തുമ്മയെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 25ന് നാട്ടില്‍ നിന്നെത്തിയ ഉംറ സംഘം വെള്ളിയാഴ്ച ജുമുഅക്കു ശേഷം മദീനയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉംറ ഗ്രൂപ്പിലെ മറ്റംഗങ്ങളോടൊപ്പം സൗര്‍ മല കാണുന്നതിനായി പോവുന്നതിനിടെയായിരുന്നു അപകടം. ഖബറടക്കം മക്കയില്‍ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: അഷ്‌റഫ്(അധ്യാപകന്‍, കൊണ്ടോട്ടി പുത്തൂര്‍ പള്ളിക്കല്‍ സ്‌കൂള്‍), സാജിത, ഷെമീദ.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT