രണ്ട് സീറ്റ് ന്യായമായ ആവശ്യം; നിലപാട് ആവര്‍ത്തിച്ച് കെ എം മാണി
രണ്ട് സീറ്റ് എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ന്യായമായ ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്ന് കെ എം മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന് ഏത് നിലയിലും അവകാശപ്പെട്ടതാണ് രണ്ട് സീറ്റ്. അത് പാര്‍ട്ടിക്ക് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. രണ്ടുസീറ്റിന് വേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു.

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റിന്റെ കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി രംഗത്ത്. രണ്ട് സീറ്റ് എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ന്യായമായ ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്ന് കെ എം മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന് ഏത് നിലയിലും അവകാശപ്പെട്ടതാണ് രണ്ട് സീറ്റ്. അത് പാര്‍ട്ടിക്ക് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. രണ്ടുസീറ്റിന് വേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു.
പി ജെ ജോസഫ് വിഭാഗമാണ് നിലവിലുള്ള ഒരു സീറ്റിന് പുറമേ കേരളാ കോണ്‍ഗ്രസിന് മറ്റൊരുസീറ്റുകൂടി വേണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത്.കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. കൈവശമുള്ള ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും മാണിവിഭാഗം കൈവശപ്പെടുത്തിയതോടെയാണ് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി അധികസീറ്റ് ആവശ്യവുമായി ജോസഫ് രംഗത്തെത്തിയത്. ഇനി ഒരുസീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.
ജോസഫ് നിലപാട് കടുപ്പിച്ചതോടെയാണ് രണ്ട് സീറ്റെന്ന ന്യായമായ ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്ന പ്രസ്താവനയുമായി കെ എം മാണി വീണ്ടും രംഗത്തുവന്നത്. അതേസമയം, കേരള കോണ്‍ഗ്രസിന് അധികസീറ്റ് നല്‍കുന്നതില്‍ യുഡിഎഫില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരേ മുന്നണിക്കുള്ളില്‍ ഉടലെടുത്ത അസ്വാരസ്യം ഇപ്പോഴും തുടരുകയാണ്. ഉഭയകക്ഷി ചര്‍ച്ചയിലും മുന്നണിയുടെ പൊതുവികാരത്തിന് അനുസരിച്ചുള്ള നിലപാടായിരിക്കും നേതൃത്വം സ്വീകരിക്കുക.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT