Top

You Searched For "k m mani"

'കെ എം മാണിയുടെ സ്മാരകത്തില്‍ പണം എണ്ണുന്ന യന്ത്രം കൂടി കാണും'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുഭാഷ് ചന്ദ്രന്‍

9 Feb 2020 6:49 AM GMT
പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്ന് ഹരീഷ് വാസുദേവനും ചോദിച്ചിരുന്നു.

കെ എം മാണിക്ക് പാലായുടെ മടിത്തട്ടില്‍ അന്ത്യനിദ്ര

11 April 2019 4:59 PM GMT
കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ അന്ത്യകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു

കെ എം മാണിയുടെ ഭൗതികശരീരം പാലായില്‍; സംസ്‌കാരം വൈകീട്ട് മൂന്നിന്

11 April 2019 3:59 AM GMT
പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹത്താല്‍ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. കൊച്ചിലെ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെ വീട്ടിലെത്തിച്ചത്.

കെ എം മാണിക്ക് രാഷ്ട്രീയകേരളത്തിന്റെ ആദരാഞ്ജലി

10 April 2019 3:23 PM GMT
പുഷ്പാലംകൃതമായ കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസ്സിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരുന്നത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോവുന്ന വഴിയോരങ്ങളില്‍ പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ കൈയില്‍ പൂക്കളുമായി പതിനായിരങ്ങളാണ് കാത്തുനിന്നത്.

ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരായ ഹരജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

10 April 2019 9:36 AM GMT
കെ എം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് അവസാനിപ്പിക്കാന്‍ തീരുമാനമായത്. വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നും ആശുപത്രിയില്‍ വന്‍ തിരക്ക്; മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോയി

10 April 2019 4:57 AM GMT
ഇന്ന് രാവിലെ 9.30ഓടെ മൃതദേഹം പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടുപോകുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയതോടെ സമയക്രമം തകിടം മറിയുകായിരുന്നു

കെ എം മാണി ഓര്‍ത്ത് വയ്‌ക്കേണ്ട വ്യക്തിത്വം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

9 April 2019 4:41 PM GMT
ദോഹ: ദീര്‍ഘ കാലം നിയമ സഭാ സാമാജികനായി ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു കെ എം മാണി. കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മുഖ്യ...

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

9 April 2019 3:46 PM GMT
കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള കെ എം മാണിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബ ത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും സോഷ്യല്‍ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെ: ഹൈദരലി തങ്ങള്‍

9 April 2019 3:35 PM GMT
സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ പ്രാപ്തനായ മാധ്യസ്ഥന്‍, ധീരനായ പൊതു പ്രവര്‍ത്തകര്‍ ഇങ്ങനെ ബഹു മുഖമായ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു മാണി സാര്‍.

കെ എം മാണിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

9 April 2019 2:18 PM GMT
ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വേറിട്ട ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു കെ എം മാണി.

കെ എം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ; മൃതദേഹം നാളെ വിലാപയാത്രയായി കോട്ടയത്തിനു കൊണ്ടുപോകും

9 April 2019 1:55 PM GMT
നാളെ രാവിലെ കെ എം മാണിയുടെ മൃതദേഹം എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടു പോകും.പൂത്തോട്ട,വൈക്കം,കടുത്തുരുത്തി,ഏറ്റുമാനൂര്‍ വഴിയാണ് മൃതദേഹം കൊണ്ടുപോകുന്നത്.ഉച്ചയക്ക് 12 മണിയോടെ കോട്ടയത്തെ പാര്‍ടി ഓഫിസില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിവരെ അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും.അതിനു ശേഷം മൃതദേഹം കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെയ്ക്കും.തുടര്‍ന്ന് മണര്‍കാട്,അയര്‍ക്കുന്നം,കിടങ്ങൂര്‍ വഴി പാലായിലെ കെ എം മാണിയുടെ വസതിയില്‍ എത്തിക്കും.

രാഷ്ട്രീയത്തില്‍ 'സര്‍' പദവിയുള്ള മാണി സാര്‍

9 April 2019 1:01 PM GMT
മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം മാണി സാറാണ്. ബിജെപി നേതാക്കളും വിളിക്കുന്നത് മാണി സാര്‍ എന്നുതന്നെയാണ്. ഒരുകാലത്ത് മാണിയുടെ നിത്യശത്രുവായിരുന്ന പി സി ജോര്‍ജ് പോലും മാണി സാര്‍ എന്ന് വിളിച്ചത് നാം കേട്ടു. പാലാ മെംബര്‍ എന്ന് മാത്രമാണ് പി സി മുമ്പ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല; കെ എം മാണിയെ അനുസ്മരിച്ച് മകന്‍ ജോസ് കെ മാണി

9 April 2019 12:58 PM GMT
ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത...അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചാര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍. അമ്മയ്ക്കു തണലായും ഞങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശമായും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നുവെന്നും ജോസ് കെ മാണി അനുസ്മരിച്ചു.

കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനാവാത്ത വ്യക്തിത്വം

9 April 2019 11:50 AM GMT
ഓരോ വിഷയങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് കൈകാര്യം ചെയ്യാനുള്ള മാണിയുടെ നേതൃപാടവം എതിരാളികളുടെ പോലും കൈയ്യടി നേടിയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവുമധികം പരിചയ സമ്പത്തുള്ള മന്ത്രിയായിരുന്നു കെ എം മാണി.

വിടവാങ്ങിയത് റെക്കോര്‍ഡുകളുടെ തോഴന്‍; പാലായുടെ മാണിക്യം

9 April 2019 11:41 AM GMT
60 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള കേരളത്തെ ഭരിച്ച 12 മന്ത്രിസഭകളിലും അംഗമാവുക, 58 വര്‍ഷം പ്രായമുള്ള കേരള നിയമസഭയുടെ 50 വര്‍ഷത്തിനും സാക്ഷിയാവുക ഇതൊക്കെ രാഷ്ട്രീയചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഏടുകളാണ്. മാണിയുടെ ചരിത്രം കേരള കോണ്‍ഗ്രസിന്റെയും പാലായുടെയും മധ്യതിരുവിതാംകൂറിന്റേയും ചരിത്രമാണെന്ന് പറയേണ്ടിവരും.

കെ എം മാണി അതീവ ഗുരുതരാവസ്ഥയില്‍;മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറക്കും

9 April 2019 10:29 AM GMT
ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. കെ എം മാണിയുടെ ഭാര്യയും മക്കളും അടക്കമുളളവര്‍ ആശുപത്രിയില്‍ ഉണ്ട്.

കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

9 April 2019 6:27 AM GMT
ഇന്നലെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാണ്.രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നുവെങ്കിലും ഇന്ന് രാവിലെ വെന്റിലേറ്റര്‍ നീക്കിയിട്ടുണ്ട്.രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ശ്വാസകോശത്തില്‍ അണുബാധയുണ്ട്

കെ എം മാണിക്ക് ഗുരുതര ശ്വാസകോശ രോഗം : മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി

8 April 2019 10:17 AM GMT
ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്.ശാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ എം മാണി ചികില്‍സ തേടിയിട്ടുള്ളത്.വര്‍ഷങ്ങളായി ശ്വാസകോശ രോഗ ബാധിതനാണ് കെ എം മാണി.ഇതിന് കൃത്യമായി ചികില്‍സ നടത്തി വരാറുണ്ടായിരുന്നു.നിലവില്‍ വിദഗ്ദരായ ഡോക്ടറുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ചികില്‍സ നല്‍കുകയും രോഗാവസ്ഥ കൃത്യമായി നീരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്.

കെ എം മാണി ആശുപത്രിയില്‍; നില ഗുരുതരമെന്ന് സൂചന

8 April 2019 7:35 AM GMT
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കെ എം മാണി ഇപ്പോള്‍ ചികില്‍സയിലുള്ളത്. ശ്വാസകോശ രോഗമുള്‍പ്പെടെയുള്ള അസുഖത്തെ തുടര്‍ന്നാണ് കെ എം മാണിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ ചികില്‍സയിലും നീരീക്ഷണത്തിലുമാണ് കെ എം മാണി

കാരുണ്യ പദ്ധതി നിലനിര്‍ത്തണം: കെ എം മാണി

28 March 2019 3:05 PM GMT
തന്റെ കണ്‍മുന്നിലിട്ട് കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്കുണ്ടാവുന്ന വേദനയാണ് കാരുണ്യ സൗജന്യ ചികില്‍സാ പദ്ധതി നിര്‍ത്തുമ്പോള്‍ തനിക്കനുഭവപ്പെടുന്നത്. കാരുണ്യയെ കൊല്ലില്ലെന്ന് മുമ്പ് പറഞ്ഞ സര്‍ക്കാര്‍ വാക്കുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

19 March 2019 2:49 PM GMT
തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നു മാത്രമാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് പ്രതി തുടരന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതെന്നും കോടതി ആരാഞ്ഞു.പ്രതിക്ക് നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി

രണ്ട് സീറ്റ് ന്യായമായ ആവശ്യം; നിലപാട് ആവര്‍ത്തിച്ച് കെ എം മാണി

4 Feb 2019 1:09 PM GMT
രണ്ട് സീറ്റ് എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ന്യായമായ ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്ന് കെ എം മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന് ഏത് നിലയിലും അവകാശപ്പെട്ടതാണ് രണ്ട് സീറ്റ്. അത് പാര്‍ട്ടിക്ക് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. രണ്ടുസീറ്റിന് വേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു.

രണ്ടുസീറ്റില്‍ മുറുകെപ്പിടിച്ച് കേരളാ കോണ്‍ഗ്രസ്; ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് നേതാക്കള്‍

3 Feb 2019 8:16 AM GMT
സ്ഥാനാര്‍ഥി നിര്‍ണയുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് കെ എം മാണിയും

7 Jan 2019 12:22 PM GMT
മുന്നാക്കക്കാരിലെ പിന്നാക്കകാര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Share it